03:15am 09 November 2026
NEWS
ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍

27/03/2025  08:33 PM IST
nila
ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുവലിച്ചനിലയിൽ. ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്  ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച്ച ജനിച്ച കുഞ്ഞിന് ജീവനില്ലാത്തതിനാൽ കുഴിച്ചിടുകയായിരുന്നു എന്നാണ് ദമ്പതികളുടെ മൊഴി. ഏലതോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. 

പൂനം സോറൻ എന്ന യുവതിയും ഇവരുടെ ഭർത്താവ് മോത്തിലാൽ മുർമു എന്നയാളുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. പൂനം സോറന്റെ മുൻഭർത്താവ് ഏഴ് മാസം മുൻപ് മരിച്ചു പോയിരുന്നു. ഡിസംബർ മാസത്തിലാണ് മോത്തിലാൽ മുർമുവിനെ ഇവർ വിവാഹം ചെയ്തതത്. അതിന് ശേഷമാണ് എസ്റ്റേറ്റിൽ ജോലിയ്ക്ക് വരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img